ന്യൂഡൽഹി: നാസിക് ടിസിഎസ് കേസിൽ ഒന്നാംപ്രതി ഡാനിഷ് ഷെയ്ഖിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പോലീസ്. എസ്സി-എസ്ടി നിയമപ്രകാരമുള്ള വകുപ്പ് ആണ് പോലീസ് ഡാനിഷ് ഷെയ്ഖിനെതിരെ ചുമത്തിയിരിക്കുന്നത്.
പരാതി നൽകിയ യുവതി പട്ടിക വിഭാഗത്തിൽ നിന്നായതുകൊണ്ടാണ് നടപടിയെന്നാണ് പോലീസിന്റെ വാദം. ദേശീയ വനിത കമ്മീഷൻ നിയോഗിച്ച സംഘവും നാസിക്കിൽ എത്തി അന്വേഷണം നടത്തുകയാണ്.
ലൈംഗികാതിക്രമം, മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങളിലാണ് നാസിക് ടിസിഎസ് കേസിലെ മുഖ്യപ്രതി ഡാനിഷിനെതിരെ കേസെടുത്തിരുന്നത്. അതേസമയം കേസിലെ പ്രതിയായ നിദാ ഖാനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ നിദാ ഖാനെതിരായ പരാതി വ്യാജമെന്ന് കുടുംബം ആരോപിച്ചു. നിദാ ഖാൻ താമസിച്ചിരുന്ന സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.